കോതമംഗലം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് നൽകിയ മൊഴികൾ കള്ളമാണെന്ന് സിബി.ഐ. പറഞ്ഞിട്ടില്ലെന്നും 15ന് മാത്രമേ റിപ്പോർട്ട് നൽകുകയുള്ളു എന്ന് സി.ബി.ഐ.
ഉന്നതോദ്യോഗസ്ഥർ തന്നോട് പറഞ്ഞതായും കലാഭവൻ സോബി. നുണയാണ് പറഞ്ഞതെങ്കിൽ, എന്തെങ്കിലും ഗൂഡലക്ഷ്യം തനിക്കുണ്ടെങ്കിൽ അത് എന്താണെന്ന് പറയെട്ടെന്നും സോബി വ്യക്തമാക്കി.
ബ്രെയിൻ മാപ്പിങ് പരിശോധനയ്ക്ക് തന്നെ വിധേയനാക്കണമെന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ കാരണവും അറിയണം. സി.ബി.ഐ. റിപ്പോർട്ടിന്റെ കോപ്പി ലഭിച്ചശേഷം ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കും. അന്വേഷണ ഉദ്യോഗസ്ഥനിൽ വിശ്വാസമുണ്ട്. പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നതായും സോബി വ്യക്തമാക്കി.