കേരഗ്രാമം പദ്ധതി കേരളമാകെ നടപ്പാക്കും: കൃഷി വകുപ്പ് മന്ത്രി

0
521

അടുത്ത വർഷത്തോടുകൂടി കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും ഈ പദ്ധതി നടപ്പാലാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു.

തെങ്ങുകൃഷി വികസനത്തിനായി സംസ്ഥാനത്താകെ 311 പഞ്ചായത്തുകളിൽ ഇപ്പോൾ നടപ്പാക്കിവരുന്ന കേരഗ്രാമം പദ്ധതി ഈ സാമ്പത്തിക വർഷത്തിൽ പുതിയതായി 63 പഞ്ചായത്തുകളിൽ കൂടി ആരംഭിക്കുകയാണ്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ തെങ്ങ് കൃഷി വികസനത്തിനായി നടപ്പാക്കുന്ന കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെങ്ങിന്റെ ഉൽപാദന ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനായി രൂപീകരിച്ച നാളികേര വികസന കൌണസിൽ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.