കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളെ പറ്റിക്കാന്‍ ഉണ്ടാക്കിയ പാര്‍ട്ടി: പി.സി. ജോര്‍ജ്

0
82

കേരള കോണ്‍ഗ്രസ് ക്രിസ്ത്യാനികളെ പറ്റിക്കാന്‍ വേണ്ടി ഉണ്ടാക്കിയ പാര്‍ട്ടിയാണെന്നും കേരള കോണ്‍ഗ്രസിനെ പിരിച്ചുവിട്ട ശേഷം നേതാക്കളും അണികളും കോണ്‍ഗ്രസിലോ ബിജെപിയിലോ ചേരണമെന്നും പി.സി. ജോര്‍ജ്. ബഫര്‍ സോണ്‍ വിഷയത്തില്‍ കേരള കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കോട്ടയം പ്രസ് ക്ലബ്ബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോസ് കെ. മാണിക്ക് ഇടതുമുന്നണിയില്‍ ഇനി തുടരാനാകില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പ് ജോസ് കെ. മാണി യുഡിഎഫില്‍ എത്തിയാല്‍ അയാള്‍ക്ക് കൊള്ളാം. ഏകാധിപതിയായ പിണറായി വിജയന്‍ ഉള്ള മുന്നണിയില്‍ എത്ര കാലം തുടരാന്‍ ജോസ് കെ. മാണിക്ക് കഴിയും? അടുത്ത രണ്ടുമാസത്തിനുള്ളില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് രാജിവെക്കും എന്നും ജോര്‍ജ് അഭിപ്രായപ്പെട്ടു.

ജോസ് കെ. മാണി ഇടതുമുന്നണി വിട്ടില്ലെങ്കില്‍ ആ പാര്‍ട്ടിയുടെ അടിത്തറ ഇളകും. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. പിണറായി വിജയന്‍ രാജിവെക്കുമെന്ന് നേരത്തെയും പ്രവചന സ്വഭാവത്തില്‍ പി.സി. ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ഞാന്‍ പറയുന്നതെല്ലാം സംഭവിക്കുന്നത് കണ്ടിട്ടുണ്ട് എന്നായിരുന്നു ജോര്‍ജിന്റെ മറുപടി.