ടോറസിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു

0
48

ആലപ്പുഴ: ടോറസിടിച്ച് ബാങ്ക് ഉദ്യോഗസ്ഥ മരിച്ചു. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ നീരേറ്റുപുറം ക്ഷേത്രത്തിനു സമീപമുള്ള പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ടോറസ് സ്‌കൂട്ടറിലിടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന എടത്വാ ചങ്ങങ്കരി മുരളീസദനത്തില്‍ മുരളിധരന്‍ നായരുടെ മകള്‍ മഞ്ജുമോള്‍ എം (42) ആണ് മരണപെട്ടത്.

പൊടിയാടി സ്വകാര്യ ബാങ്കില്‍ അകൗണ്ടന്റായി. രാവിലെ ഓഫീസിലേക്ക് പോകുമ്പോഴാണ് അപകടം. ടോറസ് സ്‌കൂട്ടറില്‍ ഇടിച്ചതോടെ മഞ്ജുമോള്‍ ടോറസിന്റെ പിന്‍ ചക്രത്തിനടിയിലേക്ക് വീണു. തലയിലൂടെ ചക്രം കയറിയിറങ്ങിയ യുവതി തല്‍ക്ഷണം മരിച്ചു.

എടത്വാ പോലീസ് മേല്‍ നടപടി സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. മാതാവ്: ഓമന. ചമ്പക്കുളം പോരുക്കര സ്‌കൂളില്‍ പഠിക്കുന്ന ഒന്‍പതാം ക്ലാസ്റ്റ് വിദ്യാര്‍ഥി ദേവിക ഏക മകളാണ്.

അപകടമുണ്ടാക്കിയ ടോറസിന് ഒപ്പമെത്തിയ നാലു ടിപ്പര്‍ ലോറികള്‍ക്ക് കടന്നുപോകാന്‍ പൊലീസ് സൗകര്യമൊരുക്കിയതില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പ്രതിഷേധിച്ച ഇരുചക്രവാഹനക്കാരുടെ താക്കോല്‍ പൊലീസ് ഊരിയെടുക്കുകയായിരുന്നു. എസ്ഐയെ യാത്രക്കാരും നാട്ടുകാരും തടഞ്ഞുവെച്ചു.