വനിതാഡോക്ടറുടെ മൃതദേഹത്തിനൊപ്പം മകൻ കഴിഞ്ഞത് ഒരുമാസം

0
296

കൊച്ചി: മകനൊപ്പം താമസിക്കുകയായിരുന്ന വനിതാ ഡോക്ടർ മരിച്ച നിലയിൽ.
കലൂർ ആസാദ് റോഡിൽ അന്നപൂർണ്ണ വീട്ടിൽ പരേതനായ ഡോ. മാണിയുടെ ഭാര്യ ഡോ. അന്ന മാണി (91) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മാനസികരോഗമുള്ള മകനൊപ്പമാണ് ഇവർ താമസിച്ചിരുന്നത്. മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം ഉണ്ടാകുമെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞദിവസം പാലിയേറ്റീവ് കെയർ പ്രവർത്തകർ വീട്ടിൽ എത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

ഡോക്ടർ അയൽക്കാരുമായും ബന്ധുക്കളുമായും ഇടപഴകുന്നത് മകന് ഇഷ്ടമായിരുന്നില്ലെന്ന് അയൽവാസികൾ പറഞ്ഞു. ബന്ധുക്കൾ വീട്ടിലേക്ക് വരുന്നതും മകന് ഇഷ്ടമല്ലായിരുന്നു. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here