കൂട്ടിക്കലിൽ ഉരുൾപൊട്ടൽ, ആളുകളെ ഒഴിപ്പിക്കുന്നു

0
125

കോട്ടയം:കഴിഞ്ഞവർഷം പ്രകൃതിക്ഷോഭമുണ്ടായ കൂട്ടിക്കലിൽ വീണ്ടും ഉരുൾപൊട്ടൽ. കൊടുങ്ങയിലാണ് ഉരുൾപൊട്ടിയത്. പ്രവർത്തനം നിലച്ച ക്രഷർ യൂണിറ്റിന് സമീപമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

ഉച്ചയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. കൂട്ടിക്കൽ പൊലീസിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നത്. ഭയപ്പെടാനില്ലെന്നാണ് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്.

ചെറിയ ഉരുൾപൊട്ടലാണെന്നാണ് നിഗമനം. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതെന്നും അധികൃതർ പറയുന്നു. അതിനിടെ, കനത്തമഴയിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് ഗവി ഒറ്റപ്പെട്ടു. മൂഴിയാർ- ഗവി പാതയിൽ അരുണമുടിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.