കൊച്ചി : ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചാൽ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. നിയമം പ്രാബല്യത്തിലായി.
പിഴ കൂടാതെയാണ് പുറമേയാകും 3 മാസത്തേക്ക് ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത്. ഹെൽമറ്റ് ധരിക്കാത്തവർക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴ. എന്നാൽ സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് 500 രൂപയായി പിഴ കുറച്ചിരുന്നു.
ഈ ശിക്ഷകൾക്ക് ഹെൽമറ്റ് ധരിക്കാത്തവരെ പരിശീലന കേന്ദ്രത്തിലയച്ചു ചട്ടം പഠിപ്പിക്കാനും സാമൂഹിക സേവനത്തിന് അയയ്ക്കാനും പുതിയനിയമത്തിൽ വ്യവസ്ഥയുണ്ട്.