പാവറട്ടി: തദ്ദേശഭരണ തെരഞ്ഞടുപ്പിൽ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സ്ഥാനാർഥി ഹൃദയാഘാതം മൂലം മരിച്ചു. കേരള കോൺഗ്രസ് (ജോസഫ്) ദളിത് ഫ്രണ്ട് ജില്ലാ സെക്രട്ടറി പാവറട്ടി ചെറാട്ടി വീട്ടിൽ പരേതനായ ചെറിയ അയ്യപ്പന്റെ മകൻ സുനിലാ(49)ണ് മരിച്ചത്.
പാവറട്ടി പഞ്ചായത്തിൽ 14-ാം വാർഡിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ സ്ഥാനാർഥിയായാണ് സുനിൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ടിയിരുന്നത്. പ്രചാരണം കഴിഞ്ഞ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തയ്യാറാക്കി ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്നു.
വളരെ സമയത്തിന് ശേഷവും ഭാര്യ വിളിച്ചിട്ട് എഴുന്നേൽക്കാത്തതിനെ തുടർന്ന്ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.കലാമുറ്റം കലാവേദിയുടെ പ്രവർത്തകനായ സുനിൽ അമേച്ചർ നാടക നടനുമായിരുന്നു.