കൊച്ചി : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ നുണ പരിശോധനയ്ക്ക് വിധേയനാക്കി. ചോദ്യംചെയ്യവെ ശിവശങ്കർ നൽകിയ മറുപടികളിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ‘ലൈ ഡിറ്റക്ടർ’ ഉപയോഗിച്ചത്.
തെളിവ് ലഭിച്ചാൽ ഉടൻ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എൻ.ഐ.എയ്ക്ക് അനുമതിയുണ്ട്. പ്രതികളായ പി.എസ്. സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, കെ.ടി. റമീസ്, മുഹമ്മദ് ഷാഫി എന്നിവരെയും നുണപരിശോധനയ്ക്കു വിധേയരാക്കി. ഇവർക്ക് തീവ്രവാദ ബന്ധമുണ്ടോ എന്നാണു പ്രധാനമായും പരിശോധിച്ചത്.
ശരീരത്തിൽ സെൻസറുകൾ ഘടിപ്പിച്ച് ചോദ്യംചെയ്യപ്പെടുന്നയാളുടെ രക്തസമ്മർദം, നാഡിമിടിപ്പും പരിശോധിക്കുകയാണ് നുണപരിശോധനയിൽ ചെയ്യുക. ചോദ്യങ്ങളോട് ശരീരം സ്വാഭികമായാണോ അസ്വാഭാവികമായോണോ പ്രതികരിക്കുന്നത് എന്ന് വിലയിരുത്തിയാണ് പ്രതി നുണയാണോ സത്യമാണോ പറയുന്നതെന്ന് മനസിലാക്കുന്നത്.