സി.പി.ഐ.എം നേതാവ് എം.എ ബേബിക്ക് കോവിഡ്

59
1166

തിരുവനന്തപുരം: സി.പി.ഐ.എം കേന്ദ്രകമ്മറ്റിയംഗം എം.എ ബേബിക്ക് കോവിഡ്. അദ്ദേഹത്തിന്റെ ഭാര്യ ബെറ്റിക്ക് മുമ്പ് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

സി.പി.എം നേതാവും കേന്ദ്രകമ്മറ്റിയംഗവുമായ മുഹമ്മദ് സലീമിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സലീമിന് കടുത്ത പനിയും ശ്വാസതടസ്സവുമുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞയിടെ സി.പി.എം നേതാവും കേന്ദ്രക്കമ്മറ്റി അംഗവുമായ ശ്യാമൾ ചക്രബർത്തി കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എഴുപത്താറുകാരനായ ശ്യാമൾ കൊൽക്കത്തയിലെ ആശുപത്രിയിലാണ് മരിച്ചത്. 1982 മുതൽ 1996 വരെ പശ്ചിമ ബംഗാളിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.

59 COMMENTS