മലപ്പുറം എസ്.പി യു അബ്ദുല്‍ കരീമിന് കോവിഡ്

0
2195

മലപ്പുറം എസ്.പി, യു അബ്ദുൽ കരീമിന് കോവിഡ് 19. സ്ഥിരീകരിച്ചു എസ്.പിയുടെ ഗൺമാന് രണ്ടുദിവസം മുമ്പ് കോവിഡ് പോസറ്റീവായിരുന്നു. എസ്.പിയുടെ നേതൃത്വത്തിലാണ് കരിപ്പൂർ വിമാനാപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത്. വിദഗ്ദചികിത്സയ്ക്കായി അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ൺമാന് കോവിഡ് പോസറ്റീവായതിനെ തുടർന്ന് എസ്.പി നിരീക്ഷണത്തിലായിരുന്നു. എസ്.പിക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ ജില്ലാ കലക്ടറും കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയാണ്.