ഭാര്യയെ കണ്ടുമടങ്ങും വഴി മലയാളി ജവാനെ കാണാതായി

0
67

മലയാളി സൈനികനെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. എറണാകുളം മാമംഗലം സ്വദേശി ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെയാണ് മധ്യപ്രദേശ് പറ്റ്‌നയില്‍ വച്ച് തിങ്കളാഴ്ച കാണാതായത്. ജപല്‍പൂരില്‍ ലെഫ്റ്റനന്റായ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലിസ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ജവാനെ കാണാതായത്. മധ്യപ്രദേശ് പൊലീസും ആര്‍മിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ( )

നിര്‍മ്മല്‍ ശിവരാജന്‍ ശക്തമായ പ്രളയത്തില്‍ അകപ്പെട്ടതാവാമെന്നാണ് അദ്ദേഹത്തിന്റെ അമ്മ പറയുന്നത്. ജപല്‍പൂരില്‍ നിന്ന് മൂന്ന് മണിക്കാണ് മകന്‍ യാത്ര തിരിച്ചതെന്നും 8.30ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നുവെന്നും നിര്‍മ്മല്‍ ശിവരാജന്റെ അമ്മ 24നോട് വ്യക്തമാക്കി. 6.57ന് മകനെ വിളിച്ചപ്പോള്‍ 85 കിലോമീറ്ററുകള്‍ കൂടിയേ ഉള്ളൂ എന്നാണ് പറഞ്ഞിരുന്നത്.