തൃശൂര്‍: പുതുക്കാട് റോഡിലെ കുഴിയില്‍ വീണ് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരുവാപ്പടി മാപ്രാണത്ത് സ്വദേശി ബിജു ആണ് മരിച്ചത്. മണ്ണംപേട്ട – ചെങ്ങാലൂര്‍ റോഡിലെ കുഴിയില്‍ വീണാണ് ഇദ്ദേഹത്തിന് പരുക്കേറ്റത്. ചൊവാഴ്ചയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ ആയിരുന്നു ഇദ്ദേഹം.