വീടിന്റെ ടെറസില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു

0
44

പട്ടാമ്പി : വീടിന്റെ ടെറസില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു. വിളയൂര്‍ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുല്‍ മജീദാണ് (60) വീടിന്റെ രണ്ടാം നിലയില്‍ പെയിന്റിംഗ് ചെയ്യുന്നതിനിടെ കാല്‍ വഴുതി താഴെ വീണത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം.

അപകടം നടന്നെ ഉടനെ തന്നെ അബ്ദുള്‍ മജീദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.