മലപ്പുറം: കുടുംബ കോടതിക്കടുത്ത് വെച്ച് ഭാര്യയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. മേലാറ്റൂര്‍ സ്വദേശി മന്‍സൂര്‍ അലിയാണ് അറസ്റ്റിലായത്. ഭാര്യ റുബീനയെയാണ് ഇയാള്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. ഇവര്‍ തമ്മില്‍ കുടുംബ പ്രശ്നം ഉണ്ടായതിനെ തുടര്‍ന്ന് ഇന്ന് ഇരുവരും കോടതിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. മുമ്പും വധശ്രമങ്ങള്‍ ഉണ്ടായതായി റുബീന പറഞ്ഞു. കോടതിയില്‍ കൗണ്‍സിലിംഗിന് ശേഷമായിരുന്നു ആക്രമണം.
മന്‍സൂര്‍ അലിയും റുബീനയും 17 വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ തമ്മിലുള്ള കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസുണ്ട്. കുറച്ചു മാസമായി റുബീന സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
കുപ്പിയില്‍ കൊണ്ടു വന്ന പെട്രോള്‍ മന്‍സൂര്‍ റുബീനയുടെ ദേഹത്തൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെട്രോള്‍ നിറച്ച കുപ്പിയുടെ വാ ഭാഗത്ത് റുബീന അടച്ചുപിടിച്ചതോടെ മന്‍സൂറിന് പെട്രോള്‍ കരുതിയതുപോലെ ഒഴിക്കാനായില്ല. എങ്കിലും റുബീനയുടെ ദേഹത്തിലും വസ്ത്രത്തിലും പെട്രോള്‍ വീണു. മന്‍സൂര്‍ അലിയെ കൂടുതല്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കും മൂന്ന് കുട്ടികളുണ്ട്.