പെണ്‍കുട്ടികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം: 47 കാരന്‍ അറസ്റ്റില്‍

0
52

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ക്ക് നേരേ നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാര്‍ എട്ടാം കുറ്റിയില്‍ മേഘാഭവനം വീട്ടില്‍ സുരേഷ് (47) ആണ് പിടിയിലായത്.

കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് 12.15 ന് വി കോട്ടയം വല്ലൂര്‍പ്പാടം എന്ന സ്ഥലത്തുവച്ചാണ് ഇയാള്‍ കൊച്ചു പെണ്‍കുട്ടികള്‍ക്ക് നേരേ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. ഒരു കുട്ടിയുടെ മാതാവ് ഇന്നലെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത കോന്നി പോലീസ് ഇന്ന് രാവിലെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ അടൂര്‍ കോടതിയില്‍ ഹാജരാക്കി.