അഗ്നിബാധ; 10 കോടിയുടെ ജീവൻരക്ഷാ മരുന്ന് കത്തിനശിച്ചു

0
34

കൊല്ലം: മെഡിക്കൽ സർവീസ് കോർപറേഷനിൽ ഉണ്ടായ അഗ്നിബാധയിൽ 10 കോടിയുടെ മരുന്ന് കത്തിനശിച്ചു.

കൊല്ലം ഉളിയക്കോവിലാണ് സംഭവം. അഗ്നിബാധയിൽ 3 ബൈക്കുകളും കത്തിനശിച്ചു. മൂന്ന് ജില്ലകളിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റുകളാണ് തീയണച്ചത്. 10 കോടി രൂപയ്ക്ക് മുകളിൽ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ.

അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത കെട്ടിടം ഗോഡൗണാക്കിയെന്നാണ് വിവരം. ഇക്കാര്യത്തിൽ മെഡിക്കൽ സർവീസ് കോർപറേഷന് വീഴ്ച സംഭവിച്ചു.
ശാരീരികാസ്വാസ്ഥ്യം ഉണ്ടായ 7 പേർ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പുക ശ്വസിച്ച മറ്റ് രണ്ട് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.