കൊടുവള്ളിയിൽ അമ്മയെയും മകനും തൂങ്ങിമരിച്ച നിലയിൽ

0
274

കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയെയും മകനും തൂങ്ങിമരിച്ച നിലയിൽ. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനുത്തുള്ള ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ ദേവിയുടെ ചികിത്സക്കായി ചെന്ന ദേവിയോട് കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് ദേവി ആത്മഹത്യ ചെയ്യാൻ തീരുമാനിട്ടതായി വീട്ടിൽ വിളിച്ച് അറിയിച്ചത് രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടു മണിയോടെ ബന്ധുക്കൾ കൊടുവള്ളി പൊലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ തെരച്ചിലിൽ പുലർച്ചെ മൂന്നരയോടെയാണ് ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. അജിത് കുമാർ അവിവാഹിതനാണ്.