മകളെ മാനഭംഗപ്പെടുത്തിയ ആൾക്കൊപ്പം ഒളിച്ചോടിയ അമ്മയും കാമുകനും പിടിയിൽ

0
577

മലപ്പുറം: മകളെ മാനഭംഗപ്പെടുത്തിയ ആൾക്കൊപ്പം ഒളിച്ചോടിയ അമ്മയും പ്രതിയായ കാമുകനും പിടിയിൽ. ഇരിമ്പിളിയം സ്വദേശി സുഭാഷാണ് കാമുകിയുടെ പ്രായപൂർത്തിയാകാത്ത മകളെ മാനഭംഗപ്പെടുത്തിയത്. ഇയാൾക്കൊപ്പമാണ് 28 കാരിയായ യുവതി ഒളിച്ചോടിയത്.

കഴിഞ്ഞ ഒരു വർഷമായി മകളെ പീഡിപ്പിച്ച വിവരം അറിഞ്ഞുകൊണ്ടുതന്നെ യുവതി കാമുകനൊപ്പം ഇവർ തമിഴ്‌നാട്ടിലായിരുന്നു താമസം. പീഡനവിവരം അമ്മയോട് മകൾ പറഞ്ഞപ്പോൾ അച്ഛനോട് പറഞ്ഞാൽ താൻ കാമുകനായ സുഭാഷിനോടൊപ്പം പോകുമെന്ന് പറഞ്ഞ് യുവതി കുട്ടിയെ ഭീഷണിപ്പെടുത്തി.

എന്നാൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയതോടെ കാമുകനൊപ്പം യുവതിയും മുങ്ങി. പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയതിന് സുഭാഷിനെതിരെയും, പീഡനത്തിന് കൂട്ട് നിന്നതിന് അമ്മക്കെതിരെയും പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.