ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു, അവിവാഹിത അറസ്റ്റിൽ

0
25

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോലയിൽ ഇരട്ടക്കുട്ടികളെ കൊന്ന് കുഴിച്ചിട്ടു. അവിവാഹിതയായ അതിഥി തൊഴിലാളി പ്രവസവിച്ച കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നു.

ഇന്നലെയാണ് യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്. അവിവാഹിതയായിനാൽ കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഏലത്തോട്ടത്തിൽ കുഴിച്ചിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവതി ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.

യുവതിയുടെ മാനസികാവസ്ഥകൂടി പരിഗണിച്ച് കൗൺസിലിങ്ങ് നടത്തിയ ശേഷമാകും വിശദമായ ചോദ്യം ചെയ്യലുണ്ടാകുകയെന്നാണ് സൂചന. പൊലീസ് സംഘം ഏലത്തോട്ടത്തിൽ എത്തിയിട്ടുണ്ട്. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് പരിശോധന നടത്തി.