അടിമാലി: സ്വകാര്യ ബസ് ബസ് ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസിൽ
പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ്. ബൈസൺവാലി നടുവിലാംകുന്നേൽ ബോബൻ ജോർജി(37) നെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇരുമ്പുപാലം സ്വദേശിയും മറ്റൊരു സ്വകാര്യ ബസിലെ ജീവനക്കാരനുമായ തെക്കേടത്ത് മനീഷുമാണ് പ്രതികൾ.
തലയ്ക്കും കൈയ്ക്കും മുറിവേറ്റ മനീഷ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുത്തിട്ടുണ്ട്. അതേസമയം, ബോബന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഇന്നലെ രാത്രി എട്ടോടെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 9.30 ന് ബൈസൺവാലി ടൗൺ പള്ളിയിൽ സംസ്‌കരിക്കും.
വയറ്റിലും ഹൃദയത്തിന്റെ വശത്തും കത്തികൊണ്ടു കുത്തേറ്റ ബോബൻ ഒരു മണിക്കൂറിനുള്ളിൽ മരിച്ചു. ഹൃദയത്തിൽ ആഴമായി കുത്തേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. ഹൃദയം തുളഞ്ഞ നിലയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.