ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയ തക്കത്തിന് 17 കാരിയെ പീഡിപ്പിച്ചു, നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

0
26

കൊച്ചി: ഭാര്യ പ്രസവത്തിന് നാട്ടില്‍ പോയ സമയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.
രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ ബെഹ്റൂര്‍ സ്വദേശി ഹാന്‍സ് രാജ് (26) ആണ് പശ്ചിമ കൊച്ചിയില്‍ അറസ്റ്റിലായത്. ഇയാളുടെ വീടിനു സമീപം താമസിക്കുന്ന 17 കാരി എട്ടു മാസം ഗര്‍ഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്.ഹാന്‍സ് രാജിന്റെ ഭാര്യ പ്രസവത്തോട് അനുബന്ധിച്ച് നാട്ടില്‍ പോയ സമയത്ത് ഇയാള്‍ തൊട്ടടുത്തുള്ള വീട്ടിലെ പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആദ്യം പെണ്‍കുട്ടിയുമായുള്ള ബന്ധം ഇയാള്‍ നിഷേധിച്ചെങ്കിലും പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. 20 കാരിയായ ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞിനും ഒപ്പമാണ് ഹാന്‍സ് രാജ് കൊച്ചിയില്‍ താമസിക്കുന്നത്.