വെള്ളിയാമറ്റം: നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ. കഴിഞ്ഞ ദിവസം രാവിലെയാണ് പന്നിമറ്റത്തുള്ള ഇമ്മാനുവേൽ ചിൽഡ്രൻസ് ഹോമിന്റെ വരാന്തയിൽ കുഞ്ഞിനെ കണ്ടെത്തിയത്.
വിവരമറിഞ്ഞെത്തിയ കാഞ്ഞാർ എസ്ഐ പി.റ്റി ബിജോയിയും സംഘവും കുഞ്ഞിനെ തൊടുപുഴ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരം ചൈൽഡ് വെൽഫെയർ കമ്മറ്റിയേയും അറിയിച്ചു.
നവജാത ശിശു ഇപ്പോൾ കാഞ്ഞാർ പോലീസിന്റെയും ആശുപത്രി അധികൃതരുടേയും നിരീക്ഷണത്തിൽ കഴിയുകയാണ്. പോലീസ് ശിശുവിനെ ഉപേക്ഷിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങി.