മദ്യലഹരിയില്‍ വൃദ്ധയെ മര്‍ദിച്ചു, വൃദ്ധന്‍ അറസ്റ്റില്‍

0
100

പത്തനംതിട്ട : ലോട്ടറി നല്‍കിയില്ലെന്ന കാരണത്താല്‍ വൃദ്ധയെ മദ്യലഹരിയില്‍ കയ്യേറ്റം ചെയ്തയാള്‍ പിടിയില്‍. പത്തനാപുരം പാതിരിക്കല്‍ കുമ്പിക്കല്‍ മുത്തിക്കോണം വടക്കേക്കര പുത്തന്‍ വീട്ടില്‍ റഹിം (60) ആണ് ഇന്ന് വൈകിട്ട് പിടിയിലായത്.

ശനി രാവിലെ 7.30 ന് കലഞ്ഞൂരില്‍ നിന്നും ഇളമണ്ണൂരേക്ക് പോകുന്ന റോഡിലാണ് സംഭവം.ലോട്ടറി വില്പന നടത്തിക്കൊണ്ടിരുന്ന പാതിരിക്കല്‍ നിഷാദ് മന്‍സിലില്‍ സുഹ്റ ബീവി (62) യ്ക്ക് നേരെയാണ് ഇയാള്‍ അതിക്രമം കാട്ടിയത്. അസഭ്യം വിളിച്ചുകൊണ്ട് സ്വാധീനമില്ലാത്ത ഇടതുകയ്യില്‍ കയറിപ്പിടിച്ച് കുട വലിച്ചെടുത്തു നശിപ്പിച്ചു .തടസ്സം പിടിക്കാനെത്തിയ സമീപവാസിയേയും കൈയ്യേറ്റം ചെയ്തു. സുഹ്റയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കലഞ്ഞൂരില്‍ പിടികൂടി റിമാന്‍ഡ് ചെയ്തു.

കൂടല്‍ പോലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം, എസ് ഐ ദിജേഷ്, എ എസ് ഐ വാസുദേവക്കുറുപ്പ്, സി പി ഓമാരായ അനീഷ്, പ്രൊഡ്ജി ദീപ്തി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു