രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചുകൊല്ലും

0
138

കോട്ടയം: രണ്ടാളുകളെ കുത്തിക്കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ തീരുമാനം. കോട്ടയം എരുമേലിയില്‍ കാട്ടുപോത്ത് നടത്തിയ ആക്രമണത്തിലാണ് 2 പേര്‍ മരിച്ചത്. ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

പുറത്തേല്‍ ചാക്കോച്ചന്‍ (70), തോമസ് പ്ലാവിനാകുഴിയില്‍ (65) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇതിനെ തുടര്‍ന്ന് പ്രദേശത്ത് വന്‍ സംഘര്‍ഷം ഉണ്ടായിരുന്നു. വനം വകുപ്പിനെതിരെ കടുത്ത വിമര്‍ശനമാണ് പ്രദേശവാസികള്‍ ഉന്നയിച്ചത്. ഇതിന് പിന്നാലെ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു.