തൃശൂരില്‍ മിന്നല്‍ ചുഴലി, വന്‍ കൃഷി നഷ്ടം

0
50

തൃശൂര്‍: മിന്നല്‍ ചുഴലിക്കാറ്റില്‍ തൃശൂരില്‍ വ്യാപകമായി കൃഷി നശിച്ചു. കൊടകര വെള്ളിക്കുളങ്ങര മേഖലയിലാണ് മിന്നല്‍ ചുഴലി രൂപപ്പെട്ടത്. മൂന്ന് മിനിറ്റോളം നീണ്ട അതിശക്തമായ കാറ്റില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്.

വാഴകൃഷി ധാരാളമുള്ള പ്രദേശമായ ഇവിടെ 1500ലേറെ നേന്ത്ര വാഴകള്‍ നശിച്ചു. തെങ്ങും മറ്റു മരങ്ങളും ഉള്‍പ്പെടെയുള്ളവ മറിഞ്ഞുവീഴുകയും ഈ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിഛേദിക്കപ്പെടുകയും ചെയ്തു. കൊപ്ലിപ്പാടം, കൊടുങ്ങാ മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. വെള്ളികുളങ്ങര ഭാഗത്താണ് മിന്നല്‍ ചുഴലി അതിശക്തമായി രൂപപ്പെട്ടത്. മരങ്ങള്‍ വീണ് രണ്ട് വീടുകള്‍ക്ക് ഭാഗികമായി തകരാറുകള്‍ സംഭവിച്ചു. നാശനഷ്ടങ്ങള്‍ സംബന്ധിച്ച് വിശദവിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തി കണക്കുകള്‍ ശേഖരിച്ചതിന് ശേഷമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ലഭിക്കുകയുള്ളു.