തൊടുപുഴ: കേരള കോണ്‍ഗ്രസ് ചെയര്മാന് പിജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫ് (73) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതയായി ചികിത്സയിലായിരുന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറായിരുന്നു. പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ 1971- ലായിരുന്നു പിജെ ജോസഫ്-ശാന്ത ജോസഫ് ദമ്പതികള്‍ വിവാഹിതരായത്. മക്കള്‍: അപു, യുമന, ആന്റണി, പരേതനായ ജോമോന് ജോസഫ്, മരുമക്കള്‍: അനു, ഡോ.ജോ, ഉഷ