മെഡിക്കല്‍ കോളെജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

0
58

ആലപ്പുഴ: മെഡിക്കല്‍ കോളെജില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍. വള്ളികുന്നം സ്വദേശി ശിവരാജന്‍ (62) ആണ് മരിച്ചത്. വണ്ടാനം കോളജിലെ ആശുപത്രിയിലെ ശുചിമുറിയിലാണ് ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഇയാളെ കിടത്തിയിരുന്ന വാര്‍ഡില്‍ 3
മറ്റ് രോഗികള്‍ ഉണ്ടായിരുന്നില്ല.

മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തെറാസിക് വിഭാഗം ബാത്ത് റൂമിമിലാണ് ഇയാളെ കണ്ടെത്തിയത്. മരണ കാരണം ഇതുവരെ വ്യക്തമല്ല. മാനസിക വിഭ്രാന്തി ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മറ്റു നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.