കോഴിക്കോട്: മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന യുവാവ് തൂങ്ങിമരിച്ചു. വയനാട് പുൽപ്പള്ളി സ്വദേശി രാജൻ ആണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമല്ല. അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
ഒപ്പമുണ്ടായിരുന്ന മകൻ പുറത്തു പോയപ്പോഴാണ് രാജൻ ആത്മഹത്യ ചെയ്തത്.