കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ

0
15

കോഴിക്കോട്: കുളിമുറിയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ചുവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബാലുശ്ശേരി കരുമല മഠത്തിൽ റിജേഷി (31)നെയാണ് പൊലീസ് പിടികൂടിയത്. ഇയാളുടെ വീടിന് സമീപത്തെ വീട്ടിലെ കുളിമുറിയിലാണ് മൊബൈൽഫോൺ ക്യാമറ ഓണാക്കിയശേഷം റിജേഷ് ഒളിപ്പിച്ചുവെച്ചു കുളിമുറിയിൽ കയറിയ യുവതി ഒളിപ്പിച്ചുവച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടതോടെ ബഹളം വയ്ക്കുകയായിരുന്നു.

അതിനിടെ ഫോൺ എടുക്കാൻ വന്ന യുവാവിനെ നാട്ടുകാർ ചേർന്ന് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ച് ഇത്തരത്തിൽ റിജേഷ് നേരത്തെയും ദൃശ്യങ്ങൾ പകർത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്.

ഡിലീറ്റ് ചെയ്ത ദൃശ്യങ്ങൾ ഉൾപ്പടെ കണ്ടെടുക്കാനായി റിജേഷിൻറെ ഫോൺ അന്വേഷണസംഘം സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ പരസ്പരവിരുദ്ധമായ മൊഴിയാണ് നൽകുന്നതെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.