വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്തുലക്ഷം നൽകുമെന്ന് മുഖ്യമന്ത്രി

0
988

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്രവും മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്തുലക്ഷം രൂപ പ്രഖ്യാപിച്ചിരുന്നു.
ഗുരുതര പരിക്കേറ്റവർക്ക് രണ്ടുലക്ഷവും നിസ്സാര പരിക്കുള്ളവർക്ക് 50000 രൂപയും കേന്ദ്ര വ്യോമയാനമന്ത്രി ഹർദിപ് സിംഗ് പുരി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം നടത്തിയ എല്ലാവരെയും അഭിനന്ദിക്കുന്നതായും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.