പുഴക്കരയില്‍ കാല്‍ വഴുതി വീണ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

0
47

മലപ്പുറം: സുഹൃത്തുക്കള്‍ക്കൊപ്പം പുഴക്കരയില്‍ ഇരിക്കുന്നതിനിടെ കാല്‍ വഴുതി വീണ് ഒഴുക്കില്‍പ്പെട്ട പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. മുണ്ടക്കോട് തറയില്‍ അബ്ദുല്‍ മജീദിന്റെ മകന്‍ ജംഷീദ് (18) ആണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെ സുഹൃത്തുക്കളോടൊപ്പം പുഴക്കരയില്‍ ഇരിക്കവെയാണ് സംഭവം. അബദ്ധത്തില്‍ കാല്‍തെന്നി വീണ ജംഷീദ് 10 മിനിറ്റോളം വെള്ളത്തിലൂടെ ഒഴുകി പോയി. തുടര്‍ന്ന്, നാട്ടുകാര്‍ ചേര്‍ന്ന് മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.