വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗീകാതിക്രമം; അധ്യാപകനെതിരെ കേസ്

0
100

വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. അറസ്റ്റ് ഭയന്ന് അധ്യാപകന്‍ ഒളിവില്‍. കഞ്ഞിക്കുഴി സ്റ്റേഷന്‍ പരിധിയിലുള്ള സ്‌കൂളിലെ അദ്ധ്യാപകനായ ഹരി ആര്‍.വിശ്വനാഥനെതിരെയാണ് പരാതി. പത്തനംതിട്ട സ്വദേശിയായ ഇയാള്‍ക്കെതിരോ പോക്‌സോ നിയമപ്രകാരം പോലീസ് കേസെടുത്തു.

എന്‍.എസ്.എസ് ക്യാമ്പിനിടെ അധ്യാപകന്‍ ഹരി ആര്‍.വിശ്വനാഥന്‍ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നുമാണ് കേസ്. സംഭവം ശ്രദ്ധയിപ്പെട്ട മറ്റ് കുട്ടികള്‍ തന്നെ ഇക്കാര്യം സ്‌കൂള്‍ അധികൃതരെ അറിയിക്കുകയായിരുന്നു. സ്‌കൂള്‍ അധികൃതര്‍ കഞ്ഞിക്കുഴി പോലീസില്‍ വിവരം അറിയിച്ചതിനേ തുടര്‍ന്നാണ് നിയമ നടപടികളിലേക്ക് നീങ്ങിയത്.

സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് അധ്യാപകനെ സസ്‌പെന്റ് ചെയ്തു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും അധ്യാപകന്‍ ഇപ്പോള്‍ ഒളിവിലാണ്. മുന്‍പും ഇയാള്‍ക്കെതിരെ സമാനമായ രീതീയിലുള്ള പരാതികള്‍ ഉയര്‍ന്നിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. കഞ്ഞിക്കുഴി സി.ഐ. സാം ജോസിനാണ് അന്വഷണ ചുമതല. പരാതി പിന്‍വലിക്കുന്നതിനായി മറ്റ് ചില കുട്ടികളോട് സമ്മര്‍ദ്ദം ചെലുത്തുന്ന അധ്യാപകന്റെ ഫോണ്‍ സന്ദേശവും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.