ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകന് ഇരുപത്താറ് വര്‍ഷം കഠിനതടവ്

0
275

ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച മദ്രസാ അധ്യാപകനെ ഇരുപത്താറ് വര്‍ഷം കഠിനതടവിന് കോടതി ശിക്ഷിച്ചു. മണ്ണാര്‍ക്കാട് കോട്ടോപ്പാടം സ്വദേശി നൗഷാദ് ലത്തീഫിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 26 വര്‍ഷം കഠിന തടവും 175000 രൂപ പിഴയടക്കാനുമാണ് കോടതി ഉത്തരവിട്ടത്.