ബൈക്കിലെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗീക അതിക്രമം, യുവാവ് അറസ്റ്റില്‍

0
99

കോട്ടയം: വിദ്യാര്‍ഥിനിയെ ലൈംഗികമായി അതിക്രമിച്ച യുവാവ് അറസ്റ്റില്‍. വൈക്കം വടയാര്‍ വടക്കുംഭാഗം ആശാലയം വീട്ടില്‍ അനന്തു അനില്‍കുമാര്‍ (24)റാണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞദിവസം വഴിയിലൂടെ നടന്നുപോയ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോട് ബൈക്കില്‍ എത്തിയ ഇയാള്‍ വഴി ചോദിക്കുവാന്‍ എന്ന വ്യാജേന സമീപത്ത് ബൈക്ക് നിര്‍ത്തുകയും യുവതിയോട് ലൈംഗിക അതിക്രമം കാണിക്കുകയുമായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടി തലയോലപ്പറമ്പ് സ്റ്റേഷനില്‍ പരാതിപ്പെടുകയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയുമായിരുന്നു. എസ്.ഐ മാരായ ടി ആര്‍ ദീപു, എന്‍.ജി സിവി, എഎസ്‌ഐ സുശീലന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.