കാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

0
240


മലപ്പുറം: കാറിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പെരുവള്ളൂർ കാക്കത്തടം സ്വദേശി വലിയ വളപ്പിൽവീട്ടിൽ എ പി അബ്ദുൽ ഹസീബ് (18) ആണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർധരാത്രിയിൽ വീട്ടിൽ നിന്ന് പ്രതി കാറിൽ വിളിച്ചിറക്കിക്കൊണ്ട് പോയിരുന്നു.തുടർന്ന് കാർ അപകടത്തിൽ പെടുകയായിരുന്നു.

വീട്ടുകാർ അറിയാതെയാണ് പ്രതി പെൺകുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോയത്. പെരുവള്ളൂർ- പൂത്തൂർ പള്ളിക്കൽ റോഡിലെ പാത്തിക്കുഴി പാലത്തിന് സമീപം കാർ നിർത്തിയാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രികാല പട്രോളിങ്ങിനിറങ്ങിയ പൊലിസ് വാഹനം കണ്ട യുവാവ് കാറുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു.