വയനാട്ടില്‍ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

0
38

വയനാട് മാനന്തവാടി ഡി.വൈ.എസ്.പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ 86 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിന്റെ ഔദ്യോഗിക കൃതനിര്‍വഹണം തടസപ്പെടുത്തിയതിനും, അക്രമ സംഭവങ്ങള്‍ക്കുമാണ് അറസ്റ്റ് . പിടിയിലായ 86 പേരെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഞായറാഴ്ച86 വൈകിട്ട് വ്യാപക റെയ്ഡ് നടന്നിരുന്നു. താണയില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫീസിന് സമീപത്തുള്ള സ്ഥാപനങ്ങളിലും സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിലും റെയ്ഡ് നടന്നു. ഇവിടെനിന്ന് ലാപ്‌ടോപ്പും മൊബൈല്‍ഫോണും പിടിച്ചെടുത്തു.

മട്ടന്നൂര്‍, പാലോട്ട് പള്ളി, ചക്കരകല്ല്, നടുവനാട് തുടങ്ങിയ ഇടങ്ങളിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്തി. കഴിഞ്ഞദിവസം ഹര്‍ത്താലിനോട് അനുബന്ധിച്ച് വ്യാപകമായി അക്രമം സംഭവങ്ങള്‍ ജില്ലയില്‍ അരങ്ങേറിയിരുന്നു. ഇതിനു പുറകില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പോലീസിന് വ്യക്തമായിട്ടുള്ളത്.

പെട്രോള്‍ ബോംബും മാരകായുധങ്ങളും ഉപയോഗിക്കാന്‍ ആരില്‍ നിന്നാണ് നിര്‍ദ്ദേശം ലഭിച്ചത് എന്നും അന്വേഷിക്കുന്നുണ്ട്. സംഘടനയുടെ സാമ്പത്തിക സ്രോതസ്സു ഉള്‍പ്പെടെയുള്ള വിഷയങ്ങളും പോലീസ് വിശദമായി പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലയില്‍ വ്യാപക റെയിഡ് നടത്തിയത്