നയൻ താരയുമായി പിരിയാനുണ്ടായ കാരണത്തെപ്പറ്റി വ്യക്തമാക്കി നടൻ പ്രഭുദേവ. ഒരു അഭിമുഖത്തിലാണ് താരം നയൻ താരയുമായി പിരിയാനുള്ള കാരണത്തെപ്പറ്റി മനസ് തുറന്നത്.
ഞാൻ പ്രണയത്തിൽ ആയിരുന്നപ്പോൾ 100 ശതമാനം അതിൽ തന്നെ ആയിരുന്നു. എന്നാൽ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെയായില്ല. അതിനാൽ തന്നെ എന്റെ മുന്നിൽ ഉള്ള വഴി പ്രണയം ഉപേക്ഷിക്കുക എന്നതായിരുന്നു.എന്നാൽ ആദ്യ ബന്ധത്തിൽ തനിക്കുണ്ടായ മക്കളെ കൂടെ കൂട്ടണമെന്ന് പ്രഭുദേവ ആവശ്യപ്പെട്ടതാണ് ഇരുവരും പിരിയാൻ കാരണമെന്ന് അന്ന് പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. രഹസ്യമായി പ്രഭുദേവയും നയൻസും വിവാഹം കഴിച്ചെന്നും പിന്നീട് പിരിയുകയായിരുന്നുവെന്നുമായിരുന്നു റിപ്പോർട്ടുകൾ.
അതേസമയം നയൻതാരയെ വിവാഹം ചെയ്യാൻ സ്വന്തം ഭാര്യയെ പ്രഭുദേവ ഉപേക്ഷിച്ചപ്പോൾ നയൻസ് മതം മാറുകയും പ്രഭു എന്നപേര് സ്വന്തം കയ്യിൽ പച്ചകുത്തുകയും ചെയ്തിരുന്നു. പരിശുദ്ധമായ പ്രണയമായിരുന്നു തങ്ങളുടെതെന്നാണ് മുൻപ് ഇരുവരും അവകാശപ്പെട്ടിരുന്നത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 2003 ൽ പുറത്തിങ്ങിയ മനസിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായാണ് നയൻതാര ആദ്യം വെള്ളിത്തിരയിലെത്തിയത്.
പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിൽ 1984 നവംബർ 18നാണ് നയൻതാര ജനിച്ചത്. നയൻ താരയോളം താരമൂല്യമുള്ളൊരു മറ്റൊരു നായിക തെന്നിന്ത്യൻ സിനിമാലോകത്ത് ഇന്ന് വേറെയില്ലെന്ന തന്നെ പറയാം. അഭിനയിച്ച ഭാഷകളിലെല്ലാം തന്നെ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട് താരം. തിരുവല്ലയിലെ ഇന്ന് തെന്നിന്ത്യൻ സിനിമക്ക് പകരം വെക്കാനില്ലാത്ത ഒരു താരമാണ്.
>