മംഗലൂരുവിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ

0
75

മംഗലൂരു: തുടർച്ചയായുള്ള കൊലപാതകങ്ങൾ മൂലം കർണാടകയിലെ മംഗലൂരുവിൽ പൊലീസ് നിരീക്ഷണം കർശനമാക്കി. മംഗലൂരുവിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ കൊലപാതകമാണ് ഫാസിലിൻറേത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടർന്ന് സ്‌കൂളുകളും കോളജുകളും അടച്ചു. വെള്ളിയാഴ്ച നമസ്‌കാരം വീട്ടിൽ തന്നെ നടത്താനും പൊലീസ് കമ്മീഷണർ എൻ ശശികുമാർ ആവശ്യപ്പെട്ടു. മംഗലൂരുവിന് പുറമേ, പനമ്പൂർ, ബാജ്പേ, മുൾകി, സൂരത്കൽ എന്നിവിടങ്ങളിലും പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളെല്ലാം കർശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിടുന്നത്.

നിരീക്ഷണത്തിനായി 19 താൽക്കാലിക ചെക്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മദ്യശാലകളും പ്രവർത്തിക്കില്ല. രാത്രി 10 മണിയ്ക്ക് ശേഷം ഒഴിവാക്കാനാകാത്ത അത്യാവശ്യയാത്ര മാത്രമേ അനുവദിക്കൂ എന്നും കമ്മീഷണർ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലകൾക്ക് പുറമേ കേരള അതിർത്തി മേഖലകളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു.