സുഹൃത്തുക്കള്‍ തമ്മില്‍ വാക്കേറ്റം, വയോധികന് തലയ്ക്ക് വെട്ടേറ്റു

0
28

സുല്‍ത്താന്‍ ബത്തേരി: സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കേറ്റത്തില്‍ വയോധികന് തലയ്ക്ക് വെട്ടേറ്റു. മീനങ്ങാടിയിലെ മേലെ അരിവയലില്‍ ഇരുളം മൂടക്കൊല്ലി റെജിക്കാണ് തലയ്ക്ക് വെട്ടേറ്റത്. റെജിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കണ്ണൂര്‍ സ്വദേശി രാജേഷിനെ മീനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം നാലു മണിയോടെയാണ് റെജിയുടെ റൂമില്‍ വെച്ച് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അരിവയല്‍ കാപ്പിമില്ലിലെ തൊഴിലാളികളാണ് ഇരുവരും. പരിക്കേറ്റ റെജിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. രാജേഷ് 30 വര്‍ഷമായി പ്രദേശത്ത് തനിച്ച് വാടകക്ക് താമസിച്ച് വരികയാണ്. പരിക്കേറ്റ റെജിയും സമീപത്ത് തന്നെയാണ് വാടകക്ക് താമസിക്കുന്നത്. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കി.