മകളെയും മക്കളെയും കൊന്നത് ഭർത്താവ്, രഹ്നയുടെ പിതാവ്

0
316

നിലമ്പൂരിൽ അമ്മയേയും മൂന്ന് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പിതാവ് രാജൻകുട്ടി.മകൾ ആത്മഹത്യ ചെയ്യില്ല. മകളേയും കൊച്ചുമക്കളേയും കൊന്നതാണ്. കൊലപാതകത്തിന് പിന്നിൽ രഹ്നയുടെ ഭർത്താവ് ബിനേഷ് ആണെന്നും രാജൻകുട്ടി പറഞ്ഞു.

ബിനേഷിന്റെ ക്വട്ടേഷൻ സംഘമാണ് മകളെ കൊലപ്പെടുത്തിയത്. ബിനേഷിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. രഹ്ന ഇത് എതിർത്തിരുന്നു. മകളേയും കൊച്ചുമക്കളേയും ഒഴിവാക്കാൻ ബിനേഷ് കൊല നടത്തുകയായിരുന്നുവെന്നും നടന്നത് ആസൂത്രിത കൊലപാതകമാണെന്നും രാജൻകുട്ടി പറഞ്ഞു.

കഴിഞ്ഞദിവസമാണ് രഹ്നയേയും മക്കളായ ആദിത്യൻ, അർജുൻ, അനന്ദു എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here