കോഴിക്കോട്: ചലച്ചിത്ര മേഖലയിലെ വിനോദ നികുതി ഒഴിവാക്കിയതിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകൻ രഞ്ജിത്ത്. കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള മുഖ്യമന്ത്രിയാണ് എന്ന് ഒരിക്കൽക്കൂടി തെളിഞ്ഞുവെന്ന് രഞ്ജിത് ഫേസ്ബുക്കിൽ കുറിച്ചു.
സിനിമാ ലോകം മുഖ്യമന്ത്രിക്ക് നന്ദി പറയുന്നു. തൊഴിൽ മേഖലയിലെ അടിസ്ഥാന പ്രശ്നങ്ങളെ തിരിച്ചറിയാനുള്ള ആർജവമാണ് മുഖ്യമന്ത്രി കാണിച്ചത്. സർക്കാർ തീരുമാനം സിനിമാ ലോകത്ത് ഉണർവ് പകർന്നു- അദ്ദേഹം കുറിച്ചു.
രഞ്ജിത്തിന്റെ കുറിപ്പിന്റെ പൂർണരൂപം
വീണ്ടും ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ്, കേരളം ഭരിക്കുന്നത് ഇച്ഛാശക്തിയുള്ള ഒരു മുഖ്യമന്ത്രിയാണ് എന്നത്. ഈ കോവിഡ് കാലത്ത് തിയേറ്ററുകൾ തുറന്ന് പ്രവർത്തനമാരംഭിക്കുന്നതിനുമുമ്പ് സിനിമാപ്രവർത്തകർക്ക് ലഭിക്കേണ്ട ആശ്വാസകരമായ ചില സഹായങ്ങൾ അവർ അഭ്യർഥിച്ചു.അത് മുഖ്യമന്ത്രി ചെവിക്കൊണ്ടു. അത് സിനിമാലോകത്തിന് മൊത്തത്തിൽ ഒരുണർവ് പകർന്നിട്ടുണ്ട്. എല്ലാത്തിനും നന്ദി. സിനിമാലോകം ഒന്നടങ്കം മുഖ്യമന്ത്രിയോട് അറിയിക്കുന്നു. കൂട്ടത്തിൽ ഞാനും.
ഓരോ തൊഴിൽമേഖലയിലെയും അടിസ്ഥാനപ്രശ്‌നങ്ങളെ തിരിച്ചറിയാൻ പ്രിയപ്പെട്ട മുഖ്യമന്ത്രി കാണിച്ചിട്ടുള്ള ആർജവം, അതേപോലെതന്നെ ഒട്ടും താമസമില്ലാതെ, കാലവിളംബമില്ലാതെ ഒരു തീരുമാനം പ്രഖ്യാപിക്കാൻ കഴിയുന്ന ആ ഒരു മനോദൃഢതയ്ക്ക് സിനിമാലോകം മുഴുവൻ നന്ദിപറയുകയാണ്. ഞങ്ങളുണ്ടാകും, അങ്ങേക്കൊപ്പം-എൽ.ഡി.എഫിനൊപ്പം എന്നുതന്നെയാണ് സിനിമാലോകം അങ്ങയോട് പറയുന്നത്. ലാൽസലാം, പ്രിയപ്പെട്ട മുഖ്യമന്ത്രി…
I am sure this post has touched all the internet people, its really really fastidious pieceof writing on building up new blog.