ആറ് ജില്ലകളിൽ കൂടി റെഡ് അലർട്ട്

0
592


ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ചും, തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മലയോരമേഖലകളിൽ ജീവിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും മുൽകരുതൽ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.