ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസുക്കാരി മരിച്ചു

0
51

കോട്ടയം: ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞ് 10 വയസുക്കാരി മരിച്ചു. 16-ഓളം പേര്‍ക്ക് പരിക്ക്. എരുമേലി കണ്ണിമലയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് അപകടത്തില്‍ മരിച്ചത്.
ചെന്നൈയില്‍ നിന്ന് ശബരിമലയ്ക്കു പോവുകയായിരുന്ന ഇവരുടെ വാഹനം താഴ്ചയിലേക്കു മറിയുകയായിരുന്നു. കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ ആകെ 21 പേരാണുണ്ടായിരുന്നത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.