ജോലി നഷ്ടമായി, സ്‌കൂൾബസ് ഡ്രൈവർ ഓട്ടോറിക്ഷയ്ക്കുള്ളിൽ തീ കൊളുത്തി മരിച്ചു

0
573

തിരുവനന്തപുരം: ജോലി നഷ്ടമായതിനെ തുടർന്ന് ശ്രീകാര്യത്ത് സ്വകാര്യ സ്‌കൂളിലെ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ശ്രീകാര്യം സ്വദേശി ശ്രീകുമാർ ആണ്ആത്മഹത്യ ചെയ്തത്. ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് നിഗമനം. ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

ലോക്‌ഡൌണിന് മുമ്പാണ് ശ്രീകുമാറിന് ജോലി നഷ്ടമായത്. സ്‌കൂളിലെ മാനേജ്‌മെന്റ് മാറി പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തതിന് ശേഷം ജീവനക്കാരെ പിരിച്ചുവിടുകയായിരുന്നു. തുടർന്ന് നിരവധി പ്രതിഷേധങ്ങൾ സ്‌കൂളിനെതിരെ നടന്നിരുന്നു. പക്ഷേ തീരുമാനമൊന്നും ഉണ്ടായിരുന്നില്ല.