സ്‌കൂള്‍ ബസ് ഓടിക്കവെ ഹൃദയാഘാതം, കുട്ടികളെ സുരക്ഷിതരാക്കിയ ശേഷം കുഴഞ്ഞുവീണ ഡ്രൈവര്‍ മരിച്ചു

0
32

ഹരിപ്പാട്: സ്‌കൂള്‍ ബസ് ഓടിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ട ഡ്രൈവര്‍ വാഹനം നിര്‍ത്തിയ ഉടന്‍ കുഴഞ്ഞുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരുവാറ്റ കാട്ടില്‍ കിഴക്കതില്‍ രമേശനാണ് (60) മിനി ബസിലുണ്ടായിരുന്ന 12 കുട്ടികളുടെയും സുരക്ഷിതരാക്കിയ ശേഷം മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. കരുവാറ്റ വട്ടമുക്കില്‍ നിന്ന് എസ്എന്‍ കടവിലെത്തി കുട്ടികളെ കയറ്റി മടങ്ങുകയായിരുന്നു രമേശന്‍. കഠിനമായ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹം പെട്ടെന്നു വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കി നിര്‍ത്തി. പിന്നാലെ വീഴുകയായിരുന്നു. തുടര്‍ന്ന് ബസിലെ ആയ നാട്ടുകാരുടെ സഹായത്തോടെഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രമേശന്റെ ജീവന്‍ രക്ഷിക്കാനായില്ല.