പഠനയാത്രക്കിടെ വിദ്യാർഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമം, അധ്യാപകൻ അറസ്റ്റിൽ

0
540

ബാലുശ്ശേരി: പഠന യാത്രക്കിടെ വിദ്യാർത്ഥിനിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന്
അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ബാലുശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപകനായ തിരുവനന്തപുരം ആറ്റിങ്ങൾ സൂദാ മൻസിലിൽ സിയാദിനെയാണ്(45) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. ഊട്ടിയിലേക്ക് പഠന യാത്ര പോയ വിദ്യാർഥിനി അധ്യാപകൻ തന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പ്രിൻസിപ്പലിനോട് പരാതി പറഞ്ഞു. എന്നാൽ അധ്യാപകനെതിരെ പ്രിൻസിപ്പൽ നടപടിയെടുത്തില്ല. ഇതോടെ പ്രിൻസിപ്പലിന് എതിരെയും പീഡനത്തിന് കൂട്ടുനിന്നെന്ന പരാതിയിൽ മറ്റൊരു അധ്യാപകന് എതിരെയും പോലീസ് കേസെടുത്തു.

വിദ്യാർത്ഥിനിയുടെ ബന്ധു മർദ്ദിച്ചതായി അധ്യാപകനും പരാതി നൽകിയിട്ടുണ്ട്.
ഈ പരാതിയിൽ വിദ്യാർത്ഥിനിയുടെ ബന്ധുവിന് എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്‌കൂൾ അധികൃതർ നടപടി എടുക്കില്ലെന്ന് മനസിലായതോടെ കഴിഞ്ഞ ദിവസം വിദ്യാർത്ഥിനി പോലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു.