ക്ഷേത്രത്തില്‍ നിന്ന് മടങ്ങും വഴി 73 കാരിയെ കാറില്‍ കയറ്റി പീഡിപ്പിച്ചു

0
683

കിളിമാനൂര്‍: ക്ഷേത്രത്തില്‍നിന്നു മടങ്ങുകയായിരുന്ന 73-കാരിയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പീഡിപ്പിച്ചു.

26-ന് രാവിലെയാണ് സംഭവം. നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

പള്ളിക്കല്‍ കെ.കെ.കോണം കോണത്ത് വീട്ടില്‍ അല്‍-അമീനാ(43)ണ് പിടിയിലായത്. ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയെ നടക്കേണ്ടെന്നും വീട്ടിലാക്കാമെന്നും പറഞ്ഞ് മയത്തില്‍ കാറില്‍ കയറ്റുകയായിരുന്നു.

തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോകാതെ വിജനമായ സ്ഥലങ്ങളില്‍ കാര്‍ നിര്‍ത്തി പീഡനത്തിനിരയാക്കി. രാത്രിയോടെ വീടിനു സമീപമുള്ള റോഡില്‍ ഇറക്കിവിട്ടശേഷം കടന്നു