കോട്ടയം: പ്രണയം നടിച്ച് വശത്താക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് നഗ്ന ദൃശങ്ങള്‍ ഫോണില്‍ പകര്‍ത്തി ബന്ധുക്കള്‍ക്ക് അയച്ചു നല്കിയ യുവാവ് അറസ്റ്റില്‍. കുറുച്ചി ഇത്തിത്താനം കാഞ്ഞിരമൂട്ടില്‍ വീട്ടില്‍ ഷാബിന് ബിജുവിനെ (23) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോക്സോ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തത്. പെണ്‍കുട്ടിയുടെ സ്വകാര്യദൃശ്യങ്ങളും പീഡനരംഗങ്ങളും ഇയാള്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇതുകാട്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. നിരവധി തവണ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു.