പരാതിക്കാരനോടും മകളോടും അപമര്യാദയായി പെരുമാറിയ എസ്.ഐയെ സസ്‌പെൻഡ് ചെയ്തു

0
643

തിരുവനന്തപുരം : പരാതിക്കാരനോടും മകളോടും അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്ത നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്യാൻ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിർദ്ദേശം നൽകിയത്. സംഭവത്തിൽ നെയ്യാറ്റിൻകര ഡിവൈ എസ് പിയോട് അന്വേഷണം നടത്തണമെന്നും നിർദേശമുണ്ട്.

പൊലീസ് മോശമായി പെരുമാറിയത് പരാതിക്കാരനൊപ്പമുണ്ടായിരുന്ന ആൾ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായതും ഗോപകുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും.